തൃശ്ശൂർ: ദിവസേന ശരാശരി 90 ലക്ഷം ഭാഗ്യക്കുറി വിറ്റഴിയുന്ന കേരളത്തിൽനിന്ന് വിദേശത്തെ ബംബർ ഭാഗ്യം തേടിയും മലയാളികൾ. ഒന്നാം സമ്മാനം 40 കോടിയോളമുള്ള ബിഗ് ടിക്കറ്റ് എന്ന അബുദാബിയിലെ പ്രതിമാസ ബംബറിന്റെ ഭാഗ്യം തേടിയാണ് പണമിറക്കുന്നത്. വലിയ തുകയുടെ കുറച്ച് സമ്മാനങ്ങൾ മാത്രമുള്ള ടിക്കറ്റിന് 10,000 രൂപയോളമാണ് വില. ഒാൺലൈനിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം എന്നതാണ് ബിഗ് ടിക്കറ്റിന്റെ പ്രത്യേകത. ഇതിന് സാധാരണ ടിക്കറ്റ് വിലയേക്കാൾ അല്പം കൂടുതലാണ്. അതിനാൽ ഗൾഫ് രാജ്യങ്ങളിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവരും ഏറെയുണ്ട്.ഡിസംബറിൽ വിറ്റ് ജനുവരി മൂന്നിന് നറുക്കെടുത്ത ടിക്കറ്റിന്റെ ഏഴ് സമ്മാനങ്ങളിൽ നാലും കിട്ടിയത് മലയാളികൾക്കാണ്. ഒന്നും രണ്ടും സമ്മാനങ്ങളും ആറും ഏഴും സമ്മാനങ്ങളുമാണ് മലയാളികൾക്ക് കിട്ടിയത്. എത്രമാത്രം മലയാളികൾ ബിഗ് ടിക്കറ്റ് എടുക്കുന്നു എന്നതിന് തെളിവാണിത്. എന്നാൽ ബിഗ് ടിക്കറ്റിന്റെ വിൽപ്പനക്കണക്കുകൾ അബുദാബി പുറത്തുവിടില്ല. ഗൾഫിലെ സുഹൃത്തുക്കൾ വഴി ടിക്കറ്റ് എടുത്താൽ സമ്മാനത്തുക മുഴുവൻ കിട്ടും. എന്നാൽ ഒാൺലൈൻ വഴിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ സമ്മാനത്തുക അക്കൗണ്ടിലേക്ക് വരുന്നതിന് ഇന്ത്യയിലെ നികുതി ബാധകമാകും. 30 ശതമാനത്തിലേറെ നികുതിയിനത്തിൽ പോകും. കേരളത്തിലെ പത്തും ഇരുപതും പേർ ചേർന്ന് പങ്കിട്ടാണ് വലിയ വിലയുള്ള ബിഗ് ടിക്കറ്റ് എടുക്കുന്നത്.എല്ലാ മാസവും മൂന്നാം തീയതിയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഇതേസമയം കേരള സർക്കാർ അടുത്തിടെ തുടങ്ങിയ പ്രതിമാസ ബംബറായ ഭാഗ്യമിത്രയോട് മലയാളികളുടെ ഇഷ്ടം കുറഞ്ഞിട്ടുണ്ട്. ആദ്യത്തെ ഭാഗ്യമിത്ര ടിക്കറ്റുകൾ 44,83,300 എണ്ണം വിറ്റുപോയപ്പോൾ രണ്ടാം ഭാഗ്യമിത്ര വിറ്റഴിഞ്ഞത് 31,82,000 ആണ്. ഒന്നാം സമ്മാനം അഞ്ച് പേർക്ക് ഒരു കോടി വീതമാണ് ഭാഗ്യമിത്രയിൽ.വലിയ സമ്മാനങ്ങളുള്ള കേരള ബംബറുകളോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. 12 കോടി ഒന്നാം സമ്മാനമുണ്ടായിരുന്ന ഒാണം ബംബർ 44,10,000 അച്ചടിച്ചത് മുഴുവൻ വിറ്റുതീർന്നു. അഞ്ച് കോടി ഒന്നാം സമ്മാനമുണ്ടായിരുന്ന പൂജാ ബംബറും അച്ചടിച്ച 30 ലക്ഷം ടിക്കറ്റും വിറ്റു. 17-ന് നറുക്കെടുക്കുന്ന 12 കോടി ഒന്നാം സമ്മാനമുള്ള ക്രിസ്മസ് ബംബർ ഇതേവരെ 17 ലക്ഷവും വിൽപ്പനയായി.
from mathrubhumi.latestnews.rssfeed https://ift.tt/3hPNuAz
via
IFTTT
No comments:
Post a Comment