ബദിയടുക്ക:കാസർകോട് കാട്ടുകുക്കെയിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് ഒന്നര വയസുകാരൻ സ്വസ്ഥിക്കിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടുകുക്കെ പെരളത്തടുക്കയിൽ ഡിസംബർ നാലാം തീയതിയാണ് സംഭവം നടന്നത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനാണ് സ്വസ്ഥിക്ക്. വീടിനടുത്തുള്ള പൊതു കിണറ്റിൽ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ സംശയം ഉന്നയിച്ചതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ അറസ്റ്റിലായത്. സംഭവ ദിവസം ശാരദ കുട്ടിയെയും എടുത്ത് കിണറ്റിനടുത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തിരിച്ചുവരുമ്പോൾ കുട്ടി കൈയ്യിലുണ്ടായിരുന്നില്ല. ഇതിനുശേഷം നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരദയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് മാനസികാസ്ഥ്യമുള്ളതായും പറയപ്പെടുന്നു. ഭർത്താവുമായി വഴക്കിടുന്നതും പതിവായിരുന്നു. Content Highlight: Mother arrested for killing son
from mathrubhumi.latestnews.rssfeed https://ift.tt/2XfSnti
via
IFTTT
No comments:
Post a Comment