ചണ്ഡീഗഢ്: ബോളിവുഡ് താരം ജാൻവി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധവുമായി കർഷകർ. പഞ്ചാബിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് കർഷകർ എത്തിയത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് അനുകൂലമായി ജാൻവി പ്രസ്താവന ഇറക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സിദ്ധാർഥ്സെൻഗുപ്തയുടെ ഗുഡ്ലക്ക്ജെറി എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് പ്രതിഷേധക്കാർ എത്തിയത്. ദീപക് ദോബ്രിയാൽ, നീരജ് സൂഡ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കർഷകർ സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന ഇടത്തേക്ക് തള്ളിക്കയറുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു. സിനിമയുടെ അണിയറ പ്രവർത്തകരിൽനിന്ന് ഉറപ്പുലഭിച്ചതിനു പിന്നാലെയാണ് കർഷകർ ചിത്രീകരണ സ്ഥലത്തുനിന്ന്പോയത്. പിന്നാലെ ജാൻവി, കർഷകർക്ക് അനുകൂലമായ പ്രസ്താവന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കർഷകർ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തെ ഊട്ടുന്നതിൽ അവർ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. കർഷകർക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- എന്നായിരുന്നു ജാൻവിയുടെ കുറിപ്പ്. ബോളിവുഡ് കർഷക സമരത്തിന് അനുകൂലമായി എന്തെങ്കിലും പറയുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാർ സിനിമാസംവിധായകനോടും അണിയറ പ്രവർത്തകരോടും പറഞ്ഞതായി ബൽവിന്ദർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. ജാൻവി പ്രസ്താവന പുറത്തിറക്കുമെന്ന സംവിധായകന്റെ ഉറപ്പിനു പിന്നാലെയാണ് പ്രതിഷേധക്കാർ സ്ഥലത്തുനിന്ന് പോയതെന്നും ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ടിങ് ലൊക്കേഷനിൽപോലീസിന്റെ സാന്നിധ്യത്തിൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്. content highlights:farmers barged into jahnavi kapoors shooting locaton,demanded statement in support of farmers
from mathrubhumi.latestnews.rssfeed https://ift.tt/3qaYknU
via
IFTTT
No comments:
Post a Comment