കായംകുളത്ത് പ്രതിഭയ്ക്ക് വീണ്ടും അവസരം നൽകിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 18, 2021

കായംകുളത്ത് പ്രതിഭയ്ക്ക് വീണ്ടും അവസരം നൽകിയേക്കും

കായംകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് യു. പ്രതിഭതന്നെ എൽ.ഡി.എഫ്. സ്ഥാനാർഥിയാകാൻ സാധ്യത. വികസനപ്രവർത്തനങ്ങൾ നന്നായി നടത്തിയെന്നും കുറച്ചുകാലംകൊണ്ട് ജനകീയ അടിത്തറയുണ്ടാക്കിയെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രതിഭയെ പിന്തുണച്ച് കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരൻ പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടിയിലെ പ്രാദേശിക നേതൃത്വം, പ്രത്യേകിച്ച് യുവജനനേതാക്കളിൽ ഒരുവിഭാഗം പ്രതിഭയുമായി ശീതസമരത്തിലായിരുന്നു. പലപ്പോഴും അസ്വാരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. എന്നാൽ, ജനപ്രതിനിധി എന്നനിലയിൽ മണ്ഡലത്തിൽ സ്വാധീനം നേടിയെടുക്കാൻ പ്രതിഭയ്ക്കായെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. Content Highlights:Kayamkulam MLA U Prathibha


from mathrubhumi.latestnews.rssfeed https://ift.tt/3o3p88g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages