കോവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ഉയര്‍ന്നു; ലോക നേതാക്കളില്‍ മുന്നിലെന്ന് സര്‍വേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 1, 2021

കോവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ഉയര്‍ന്നു; ലോക നേതാക്കളില്‍ മുന്നിലെന്ന് സര്‍വേ

ന്യൂഡൽഹി: കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ആഗോള നേതാക്കൾക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് സർവേ. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോർണിങ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദിക്ക് അംഗീകാരം. ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് സർവേ നടത്തിയത്. ഇതിൽ പ്രധാനമന്ത്രി മോദിയുടെ റേറ്റിങ് 55 ആണ്. മെക്സിക്കോ പ്രസിഡന്റ് ആൻഡ്രസ് ലോപസ് ഒബ്രാഡർ, ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസ്സൻ എന്നിവരുടെ ജനപ്രീതിയും കോവിഡ് കാലത്ത് വർധിച്ചു. ഒബ്രാഡറിന്റേത് റേറ്റിങ് 29 ഉം മോറിസ്സന്റേത് 27 ഉം ആണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചതെന്ന് സർവേ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ്.


from mathrubhumi.latestnews.rssfeed https://ift.tt/35422rd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages