അവസാനമായി ഒരു നോക്കു കാണാന്‍ പോലുമായില്ല; ആറുമാസത്തെക്കാള്‍ വേദന നിറഞ്ഞ രണ്ടുദിവസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 3, 2021

അവസാനമായി ഒരു നോക്കു കാണാന്‍ പോലുമായില്ല; ആറുമാസത്തെക്കാള്‍ വേദന നിറഞ്ഞ രണ്ടുദിവസം

എടപ്പാൾ: കാണാതായ മകൻ ഇന്നുവരും നാളെവരും എന്ന് കാത്തിരുന്ന മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും പ്രതീക്ഷയോടെ കാത്തിരുന്ന ആറുമാസത്തേക്കാൾ കടുത്ത പരീക്ഷണമായിരുന്നു കഴിഞ്ഞുപോയ രണ്ടുദിനങ്ങൾ. ഇർഷാദിനെ കൊന്നു കിണറ്റിലെറിഞ്ഞുവെന്നറിഞ്ഞതോടെ എല്ലാപ്രതീക്ഷകളും അസ്തമിച്ചു. പന്താവൂരിലെ വീട്ടിൽ കണ്ണീരുമായി കഴിഞ്ഞ കുടുംബത്തിന് ആ മുഖം അവസാനമായി ഒരു നോക്കു കാണാൻ പോലുമായില്ല. പിതാവ് ഹനീഫയും ഉമ്മ റംലയും സഹോദരങ്ങളായ സിംല, സിനു എന്നിവരും ഏറെ സ്നേഹിച്ചിരുന്നു നിഷ്കളങ്കനായ ഇർഷാദിനെ. ആരെന്തു പറഞ്ഞാലും അതേപോലെ വിശ്വസിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇർഷാദ്. ഈസ്വഭാവം മാറ്റണമെന്നും പഴയ ലോകമല്ലെന്നുമെല്ലാം ഇവർ പലപ്പോഴും ഇർഷാദിനെ ഉപദേശിച്ചതുമാണ്. എന്നാൽ ആ നിഷ്കളങ്കമനസ്സ് ആത്മാർത്ഥ സുഹൃത്തുക്കളെന്നു കരുതിയ കൊലയാളികളുടെ വാക്കുകൾ അതേപടി വിഴുങ്ങിയതിന്റെ ഫലമായിരുന്നു സ്വന്തം ജീവൻ നഷ്ടപ്പെട്ടത്. തന്നിൽനിന്ന് വാങ്ങിയ ലക്ഷങ്ങൾ തിരിച്ചുകിട്ടാതായപ്പോൾ കോടികൾ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം തരാമെന്നുപറഞ്ഞ പ്രതികളുടെ കള്ളത്തരം തിരിച്ചറിയാൻ പോലും ഇർഷാദിനായില്ല. ജോലി ആവശ്യാർത്ഥം സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടേക്കെന്നു പറഞ്ഞുപോയ മകന്റെ മൃതദേഹം കിണറ്റിലെറിഞ്ഞെന്ന് പ്രതികൾ പറയുമ്പോഴും അതൊന്നും സത്യമാകല്ലേയെന്ന് പ്രാർഥിച്ച മാതാവിന് ചാക്കിൽക്കെട്ടിയ നിലയിൽ മകനെ കിട്ടിയെന്നറിഞ്ഞതോടെ പിടിച്ചു നിൽക്കാനായില്ല. മൃതദേഹാവശിഷ്ടം തിരയുന്ന സ്ഥലത്തേക്ക് സഹോദരങ്ങളെല്ലാം പോയെങ്കിലും ആ ദൃശ്യം കാണാനുള്ള കരുത്തില്ലാത്തതിനാൽ പിതാവ് ഹനീഫ പോയില്ല. Content Highlights:edappal irshad murder case


from mathrubhumi.latestnews.rssfeed https://ift.tt/3b4nSPb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages