കോവിഡ് വാക്സിനേഷന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡേറ്റ ഉപയോഗിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 15, 2021

കോവിഡ് വാക്സിനേഷന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡേറ്റ ഉപയോഗിക്കാം

ന്യൂഡൽഹി: തങ്ങളുടെ പക്കലുള്ള വിവരശേഖരം കോവിഡ് വാക്സിനേഷനുവേണ്ടി ഉപയോഗിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷൻ സർക്കാരിന് അനുമതി നൽകി. ഓരോ ബൂത്തിലെയും 50 വയസ്സുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്കുവേണ്ടിയാണ് സർക്കാർ കമ്മിഷന്റെ സഹായം തേടിയത്. വാക്സിനേഷനു വേണ്ടിയല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന നിബന്ധനയിലാണ് വിവരം കൈമാറുന്നത്. ഉപയോഗിച്ചശേഷം ആരോഗ്യവകുപ്പ് അത് നീക്കംചെയ്യണം. ശനിയാഴ്ച പ്രധാനമന്ത്രിയാണ് രാജ്യവ്യാപക വാക്സിനേഷൻ പദ്ധതി ഉദ്ഘാടനംചെയ്യുന്നത്. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഇതിനായി സംസ്ഥാനങ്ങളിൽ എത്തിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ 3006 കേന്ദ്രങ്ങളെ ഉദ്ഘാടനവേളയിൽ ഓൺലൈനിൽ ബന്ധിപ്പിക്കും. ആദ്യദിനം ഓരോകേന്ദ്രത്തിലും നൂറോളം ഗുണഭോക്താക്കൾക്ക് കുത്തിവെപ്പ് നൽകും. ആരോഗ്യപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങി മൂന്നുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പ്. ഇത് സർക്കാർ സൗജന്യമായാണ് നൽകുന്നത്. വാക്സിൻവിതരണ നടപടിക്രമങ്ങളെ സഹായിക്കാൻ ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കോ-വിൻ ഉപയോഗിക്കും. വാക്സിൻ സ്റ്റോക്കുകളുടെ തത്സമയ വിവരങ്ങൾ, സംഭരണ താപനില, ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണം എന്നിവ ഇത് എളുപ്പമാക്കും. വാക്സിനേഷൻ സംബന്ധമായ സംശയദൂരീകരണത്തിന് 1075 എന്ന കോൾ സെന്റർ നമ്പറും സ്ഥാപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3nOsTxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages