നെയ്യാറ്റിൻകര: രാജന്റെ മകന് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 3, 2021

നെയ്യാറ്റിൻകര: രാജന്റെ മകന് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് സി.പി.എം.

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ ദന്പതിമാരുടെ മൂത്തമകൻ രാഹുലിന് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സി.പി.എം. നെല്ലിമൂട് സഹകരണ ബാങ്കിൽ സർക്കാരിന്റെ അംഗീകാരത്തോടെ ജോലിനൽകാനാണ് നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ഇളയമകൻ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ പഠനം പൂർത്തിയാക്കിയശേഷം ജോലി നൽകാനാണു തീരുമാനം. രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനം. ബാങ്ക് ഭരണസമിതി തീരുമാനം സർക്കാരിനെ അറിയിക്കുമെന്ന് കെ. ആൻസലൻ എം.എൽ.എ. വ്യക്തമാക്കി. വിതുമ്പലോടെ രാഹുലും രഞ്ജിത്തും അച്ഛൻ രാജനും അമ്മ അമ്പിളിക്കും രാഹുലും രഞ്ജിത്തും പ്രാർഥനയോടെ വിടനൽകി. കുഴിമാടങ്ങൾക്കുമുന്നിൽ പ്രാർഥനാദിനത്തിൽ തിരികൾ കൊളുത്തി. അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തങ്ങൾക്കു ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ പ്രഖ്യാപിച്ച പ്രകാരം സ്ഥലവും വീടും ലഭിക്കുമെന്നാണു കരുതുന്നതെന്നും അവർ പറഞ്ഞു. Content Highlights:Neyyattinkara Incident: Rajans son was offered a job in a co-operative bank by the CPM.


from mathrubhumi.latestnews.rssfeed https://ift.tt/38amAjZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages