പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ലെന്ന് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 15, 2021

പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ന് കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കുമ്പോൾ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തത്‌കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കോവാക്സിൻ കുത്തിവെപ്പ്‌ നടത്താൻ ഡി.സി.ജി.ഐ. നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ, വിശദപഠനങ്ങൾക്കുശേഷം കുത്തിവെപ്പിനായുള്ള നിർദേശങ്ങൾ പുതുക്കിയതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷൻ (സി.ഡിഎസ്.സി.ഒ.) അറിയിച്ചു. പുതിയ നിർദേശമനുസരിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകൾ പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കില്ല.


from mathrubhumi.latestnews.rssfeed https://ift.tt/35JifCH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages