തിരഞ്ഞെടുപ്പ് വിജയത്തിന് രാഹുൽ ഗാന്ധിയുടെ മൂന്ന് മന്ത്രങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 27, 2021

തിരഞ്ഞെടുപ്പ് വിജയത്തിന് രാഹുൽ ഗാന്ധിയുടെ മൂന്ന് മന്ത്രങ്ങൾ

മമ്പാട്/നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു കാര്യങ്ങൾ ചെയ്യാൻ കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകിയതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. അത് നടപ്പാക്കിയാൽ തന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയുമുണ്ടാകും. നിങ്ങൾ പറയുന്നിടത്തെല്ലാം പോകാം. ആവശ്യപ്പെടുന്നതെല്ലാം ചെയ്യാം. നേതാക്കളിലും താഴേത്തട്ടിലുള്ള പ്രവർത്തകരിലും തികഞ്ഞ വിശ്വാസമുണ്ട്. ഇത്തവണ യു.ഡി.എഫ്. തിരിച്ചുവരുമെന്ന് തനിക്കുറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു. 1. പ്രകടനപത്രിക: ജയിച്ചാൽ ചെയ്യാൻപോകുന്ന കാര്യങ്ങൾ കൃത്യമായി ജനങ്ങൾക്കുമുന്നിൽ വെക്കണം. അതിനായി ജനങ്ങളോടു സംവദിച്ച്, അവർക്കു പ്രതീക്ഷപകരുന്ന പ്രകടനപത്രിക തയ്യാറാക്കണം.2. സ്ഥാനാർഥി നിർണയം: അനുഭവസമ്പന്നർക്കൊപ്പം ചെറുപ്പക്കാരെയും ഉൾക്കൊള്ളിച്ചാകണം സ്ഥാനാർഥിപ്പട്ടിക. ജനങ്ങളിൽ ആവേശമുണ്ടാക്കാൻ കഴിയുന്നവരാകണം സ്ഥാനാർഥികൾ. സ്ഥാനാർഥിനിർണയം സുതാര്യമാകണം. 3. ആശയസംഘട്ടനം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരായ ആശയസംഘട്ടനമാകണം ഈ തിരഞ്ഞെടുപ്പ്. അത് വളരെ പ്രധാനമാണ്. കേരളത്തിന് ഭാവിപ്രതീക്ഷയും സങ്കല്പങ്ങളും പകരാൻ നമുക്കു കഴിയണം.


from mathrubhumi.latestnews.rssfeed https://ift.tt/2YmOi7m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages