കണ്ണൂർ: കണ്ണൂർ നഗരത്തിലേക്ക് പോകേണ്ടത് ആലോചിക്കുമ്പോൾത്തന്നെ വലിയ വിഷമത്തിലായിരുന്നു കുറേ ദിവസങ്ങളിലായി ജനം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ടാറിങ് നടക്കുന്നതിനാൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്കായിരുന്നു കാരണം. കുറച്ചുകാലം ബുദ്ധിമുട്ടിയാലും ഭാവിയിൽ നല്ല യാത്രാസൗകര്യമുണ്ടാവുമെന്നോർത്ത് എല്ലാം സഹിച്ചു. താണ മുതൽ താഴെചൊവ്വ വരെയുള്ള ഭാഗത്ത് ബുധനാഴ്ച രാവിലെ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ വലിയ ആശ്വാസത്തിലായിരുന്നു ജനം. എന്നാൽ മണിക്കൂറുകൾ പിന്നിട്ടതോടെ പുതിയ റോഡ് വെട്ടിപ്പൊളിക്കുന്ന കാഴ്ച കണ്ട് ജനം തലയിൽകൈവെച്ചുപോയി. ബുധനാഴ്ച രാത്രിയോടെ ചൊവ്വ ധർമസമാജം സ്കൂളിന്റെ എതിർവശത്തായാണ് റോഡരിക് വെട്ടിപ്പൊളിക്കാൻ തുടങ്ങി. ഓവുചാലും നടപ്പാതയും നിർമിക്കുന്നതിനാണ് റോഡ് പൊളിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. മുൻപേ തുടങ്ങിയ നിർമാണം കോൾഡ് മില്ലിങ് പ്രവൃത്തികൾ ആരംഭിച്ചതോടെ നിർത്തിവയ്ക്കാൻ അധികൃതർ പറയുകയായിരുന്നത്രേ. ഓടയുടെ പണി ടാറിങിനു മുമ്പേ പൂർത്തിയാക്കാമായിരുന്നില്ലേ എന്നാണ് ജനം ചോദിക്കുന്നത്. കോൾഡ് മില്ലിങ്ങിനുശേഷമുള്ള അവസാനവട്ട ടാറിങ് പ്രവൃത്തികൾ പൂർത്തിയായതോടെ താഴെചൊവ്വമുതൽ കാൽടെക്സ് വരെയുള്ള ഗതാഗതനിയന്ത്രണം പിൻവലിച്ചത്. നേരത്തെയുള്ള റോഡിനെ 7.5 സെ.മീ. ആഴത്തിൽ കിളച്ചെടുത്ത് ജർമൻ നിർമിത യന്ത്രത്തിന്റെ സഹായത്തോടെ തണുപ്പിച്ച് അതേ റോഡിൽ തന്നെ ഉറപ്പിക്കുന്ന പ്രക്രിയയാണ് കോൾഡ് മില്ലിങ്ങിലൂടെ നടത്തിയത്. ഇതിനുമുകളിൽ നാല് സെ.മീ. കനത്തിലാണ് ബിറ്റുമെൻ ടാറിങ് നടത്തിയത്. Content Highlights: National highway in kannur
from mathrubhumi.latestnews.rssfeed https://ift.tt/2MUvyte
via
IFTTT
No comments:
Post a Comment