സഹകരണബാങ്കുകളിലേക്ക് നീളുന്നു കേന്ദ്രത്തിന്റെ കൈ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 3, 2021

സഹകരണബാങ്കുകളിലേക്ക് നീളുന്നു കേന്ദ്രത്തിന്റെ കൈ

തിരുവനന്തപുരം: സഹകരണ ബാങ്കിങ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഏപ്രിൽ ഒന്നുമുതൽ ഇത് ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പരിഷ്കാരങ്ങളാണ് വരാനിരിക്കുന്നത്. കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ബാങ്കിങ് നിയന്ത്രണത്തിൽ വരുത്തിയ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്കും ബാധകമാക്കും. ഇതിനൊപ്പം റിസർവ് ബാങ്കിന്റെ നിർദേശംകൂടി ലഭിക്കണം. പ്രധാന മാറ്റങ്ങൾ ബാങ്ക് ഭരണസമിതിയുടെ കാലയളവ് മാറും. സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനാകും. ഭരണസമിതിക്കും ബാങ്ക് ചെയർമാനും ജീവനക്കാർക്കുമെതിരേ റിസർവ് ബാങ്കിന് നടപടിയെടുക്കാനാകും. കേന്ദ്രത്തിന് ഇടപെടാം സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങൾ സംസ്ഥാന നിയമപ്രകാരം പ്രവർത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയവും. അതിനാൽ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളിൽ റിസർവ് ബാങ്കിന് ഇടപെടാൻ അധികാരമുണ്ട്. എന്നാൽ, ഭരണസമിതി തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസർവ് ബാങ്കിനോ കേന്ദ്രസർക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. ഇതാണ് ഭേദഗതിയിലൂടെ തിരുത്തുന്നത്. ലയിപ്പിക്കാം, പിരിച്ചുവിടാം ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കിൽ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ടാകും. ലയനം സഹകരണ ബാങ്കുമായാകണമെന്നുപോലും വ്യവസ്ഥയില്ല. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരേ ആർ.ബി.ഐ.ക്ക് നടപടിയെടുക്കാം. മൊത്തം ഭരണസമിതിയെ പിരിച്ചുവിടാം. സംസ്ഥാനസർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നുമാത്രം. സഹകരണ ബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തിരഞ്ഞെടുപ്പ് നടത്താനും റിസർവ് ബാങ്കിന് അധികാരമുണ്ടാകും ഭരണസമിതി അംഗങ്ങളിൽ 51 ശതമാനം പ്രൊഫഷണൽ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരോ ആകണം നിശ്ചിത ശതമാനം അംഗങ്ങൾ ഈ യോഗ്യതയില്ലാവരായാൽ റിസർവ് ബാങ്കിന് ഇടപെടാം. രണ്ടുമാസത്തിനുള്ളിൽ യോഗ്യതയുള്ളവരെ നിയമിക്കാൻ നിർദേശിക്കും. അതിനിടയിൽ നിയമനം നടത്താനായില്ലെങ്കിൽ ആർ.ബി.ഐ. സ്വന്തം നിലയ്ക്ക് ഒഴിവുനികത്തും. ഇന്ത്യയിൽ എവിടെയുള്ളവരെയും ആർ.ബി.ഐ.ക്ക് ഡയറക്ടറായി നിയമിക്കാം. ഇത് കോടതിയിൽ ചോദ്യംചെയ്യാനുമാകില്ല. ഒരു ഭരണസമിതി അംഗത്തിന് എട്ടുവർഷമാണ് കാലാവധി. ചെയർമാന്റെ കാലാവധി അഞ്ചുവർഷം. ചെയർമാൻ മുഴുവൻ സമയ ജീവനക്കാരായിരിക്കും. റിസർവ് ബാങ്ക് നിശ്ചയിക്കുന്ന യോഗ്യതയില്ലാത്തയാളാണ് ചെയർമാനെങ്കിൽ അദ്ദേഹത്തെ ഭരണസമിതിയുടെമാത്രം ചുമതലയുള്ള പാർട് ടൈം ചെയർമാനായി മാറ്റണം. ബാങ്കിന് പ്രത്യേകം മാനേജിങ് ഡയറക്ടറെ നിയമിക്കണം. പാലിച്ചില്ലെങ്കിൽ റിസർവ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/38YM8Qc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages