ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ 36 റണ്ണിന് ടീമിലെ എല്ലാവരും പുറത്തായെങ്കിലും പിന്നീട് ഇന്ത്യ നടത്തിയ തിരിച്ചു വരവും ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയ വിജയവും കോൺഗ്രസ് പാർട്ടിയ്ക്ക് പ്രചോദനം നൽകുന്ന സന്ദേശമാണെന്ന് പാർട്ടി മുൻ വക്താവ് സഞ്ജയ് ഝാ. കഴിഞ്ഞ കാലത്തെ കുറിച്ചോർത്ത് കണ്ണീരൊഴുക്കുന്നത് തുടരാതെ കോൺഗ്രസും പഴയ പ്രതാപത്തിലേക്ക് മടങ്ങി വരണമെന്ന് ഝാ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഝായുടെ പരാമർശം. ഇന്ത്യ കേവലം 36 റൺസിനാണ് ഓൾ ഔട്ടായത്. ടീമിന്റെ തിരിച്ചുവരവും നേടിയ വിജയവുമെല്ലാം നാടോടിക്കഥ പോലെ അവിശ്വസനീയമാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ പ്രകടനത്തേക്കാൾ മികച്ചതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ ലഭിച്ച കോൺഗ്രസിന്റെ നേട്ടം. പാർട്ടിയുടെ മേൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും പൊടിയും കുടഞ്ഞു കളഞ്ഞ് ഉയർത്തെഴുന്നേൽക്കണമെന്നും പ്രതാപത്തിലേക്ക് മടങ്ങിയെത്തണമെന്നുമാണ് ഝായുടെ ട്വീറ്റ്. They were bowled out for 36 in the first Test. The comeback is made of fairy-tale stuff. For my good ole Grand Old Party there is as inspirational message here. We got 44. :-)). Get up, shake off the dust and dirt, and fight. And stop moping and crying about the past. — Sanjay Jha (@JhaSanjay) January 19, 2021 കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിനെ തുടർന്ന് സഞ്ജയ് ഝായെ കഴിഞ്ഞ കൊല്ലം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 44 സീറ്റുകളാണ് കോൺഗ്രസിന് ആകെ ലഭിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ കുറച്ചു സീറ്റുകൾ കൂടി നേടിയെങ്കിലും പരിതാപകരമായ പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. കോൺഗ്രസിന്റെ പ്രവർത്തനശൈലിയെ സഞ്ജയ് ഝാ നിരന്തരം വിമർശിച്ചിരുന്നു. Content Highlights: After India Win Cricket Test Sanjay Jhas Message For Congress
from mathrubhumi.latestnews.rssfeed https://ift.tt/3p4vXHY
via
IFTTT
No comments:
Post a Comment