ബ്രിസ്ബെയ്ൻ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ചായക്ക് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന നിലയിൽ. രണ്ടാം ഇന്നിങ്സിൽ ഓസീസിന് 276 റൺസ് ലീഡായി. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. 27 റൺസെടുത്ത ക്യാപ്റ്റൻ ടിം പെയ്നാണ് ഒടുവിൽ പുറത്തായത്. ഷാർദുൽ താക്കൂറിനാണ് വിക്കറ്റ്. വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാർക്കസ് ഹാരിസ് - ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യം 89 റൺസ് ചേർത്തു. 38 റൺസെടുത്ത ഹാരിസിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ 48 റൺസെടുത്ത വാർണറെ വാഷിങ്ടൺ സുന്ദർ മടക്കി. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ മാർനസ് ലബുഷെയ്ന് 25 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 74 പന്തുകൾ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റൺസെടുത്ത് പുറത്തായി. കാമറൂൺ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights:India vs Australia 4th Test Day 4
from mathrubhumi.latestnews.rssfeed https://ift.tt/3oY67VK
via
IFTTT
No comments:
Post a Comment