ബംഗാളിൽ 193 സീറ്റിൽ കോൺഗ്രസ്-ഇടതുമുന്നണി ധാരണയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 28, 2021

ബംഗാളിൽ 193 സീറ്റിൽ കോൺഗ്രസ്-ഇടതുമുന്നണി ധാരണയായി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 193 സീറ്റിൽ ധാരണയിലെത്തി. 101 സീറ്റുകളുടെ കാര്യം തീരുമാനമാകാനുണ്ട്. ധാരണയിലെത്തിയ സീറ്റുകളിൽ 101 ഇടത്ത് ഇടതുമുന്നണിയും 92 എണ്ണത്തിൽ കോൺഗ്രസും മത്സരിക്കും. പി.സി.സി. ആസ്ഥാനമായ ബിധാൻ ഭവനിൽനടന്ന രണ്ടാംവട്ട ചർച്ചയിൽ 116 സീറ്റുകളുടെ കാര്യത്തിലാണ് ധാരണയിലെത്തിയത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സഖ്യത്തിനുകിട്ടിയ 77 സീറ്റിൽ വിജയിച്ച കക്ഷികൾതന്നെ മത്സരിക്കാൻ ആദ്യഘട്ടചർച്ചയിൽ തീരുമാനമായിരുന്നു. ഫെബ്രുവരി 28-ന് ഇടതുമുന്നണി സംഘടിപ്പിക്കുന്ന ബ്രിഗേഡ് റാലിയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ക്ഷണിക്കാനും തീരുമാനിച്ചു. ഇടതുമുന്നണി അധ്യക്ഷൻ ബിമൻ ബോസ്, സി.പി.എം. സംസ്ഥാന സെക്രട്ടറി സൂര്യകാന്തമിശ്ര, പി.സി.സി. അധ്യക്ഷൻ അധീർ ചൗധരി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/3iUDgj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages