രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 18, 2021

രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്

ഭോപ്പാൽ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് 1.11 ലക്ഷം രൂപ സംഭാവന ചെയ്തു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് ക്ഷേത്ര നിർമാണത്തിനായി സംഭാവന ചെയ്യുന്ന ആദ്യ നേതാക്കളിലൊരാളാണ് ദിഗ് വിജയ് സിങ്. വിഎച്ച്പിക്ക് എതിരേ എതിർപ്പ് പ്രകടിപ്പിക്കുന്ന രണ്ട് പേജ് കത്തിനൊപ്പമാണ് അദ്ദേഹം തുകയടങ്ങിയ ചെക്ക് പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്നത്. ലാത്തിയും വാളുകളും പിടിക്കുകയും ഒരു സമൂഹത്തെ ഇളക്കിവിടാൻ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവർക്ക് ഏതെങ്കിലും മതപരമായ ചടങ്ങിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് കത്തിൽ ദിഗ്വിജയ് സിങ് പറഞ്ഞു. ഇത്തരം സംഭവങ്ങൾക്ക് ഹിന്ദു മതത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നും സിങ് എഴുതി. മറ്റ് മതവിഭാഗങ്ങൾ ക്ഷേത്ര നിർമ്മാണത്തിന് എതിരല്ലെന്ന് നിങ്ങൾക്കറിയാമെന്നും അതിനാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ആയുധവുമായി മറ്റ് സമുദായങ്ങളെ വെല്ലുവിളിക്കുന്ന ധനസമാഹരണ ഘോഷയാത്രകൾ നിർത്തിവെയ്ക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് ബാങ്കിലാണ് പണം സംഭാവന ചെയ്യേണ്ടതെന്ന് അറിവില്ലാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ചെക്ക് അയക്കുന്നതെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി. നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് ജനുവരി 15 ന് ക്ഷേത്ര നിർമാണത്തിനായി 44 ദിവസത്തെ ധനസമാഹരണ യജ്ഞം ആരംഭിച്ചിരുന്നു. @INCIndia leader @digvijaya_28 has donated Rs 1,11,111 for the construction of #RamMandir to @narendramodi along with a 2 page letter he requested PM to compel the VHP to make public, the detailed statement of account about the collections made in the past @ndtv @ndtvindia pic.twitter.com/2kSKqLakgb — Anurag Dwary (@Anurag_Dwary) January 18, 2021 Content Highlights: Digvijaya Singh Donates ₹ 1,11,111 For Ram Temple, With A Request For PM


from mathrubhumi.latestnews.rssfeed https://ift.tt/39IJY7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages