സ്വപ്നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 3, 2020

സ്വപ്നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു

കൊച്ചി: സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ പ്രതികളായ സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴിയെടുപ്പ് കോടതിയിൽ തുടങ്ങി. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരമുള്ള മൊഴിയെടുക്കുന്നത് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൂന്നാംനമ്പർ കോടതിയാണ്. സ്വർണക്കടത്തുകേസിലാണ് ഇരുവരുടെയും മൊഴി ശേഖരിക്കുന്നത്. ഡോളർക്കടത്ത് കേസിലുള്ള മൊഴി ഏഴാംതീയതിയെടുക്കും. മജിസ്ട്രേറ്റിനുമുന്നിൽ നൽകുന്ന മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാൽ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും. അതിനിടെ, സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. കസ്റ്റംസ്, ഇ.ഡി. ഏജൻസികൾ രജിസ്റ്റർചെയ്ത കേസുകളിൽ ഇനി സ്വപ്നയ്ക്കുവേണ്ടി ജിയോ പോൾ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാണ് വക്കാലത്തൊഴിഞ്ഞതെന്നാണ് സൂചന. content highlights: swapnas advocate withdrew from petition


from mathrubhumi.latestnews.rssfeed https://ift.tt/3lI0Qzc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages