തൃശ്ശൂർ: ചൂടുള്ള കാലാവസ്ഥകൊണ്ട് കൊറോണ തളരില്ലെന്ന് മലയാളി ഗവേഷണവിദ്യാർഥിനിയുെട കണ്ടെത്തൽ. ആഗോളതാപനം തടഞ്ഞാൽ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നും വിദ്യാർഥിനിയുടെ പഠനം പറയുന്നു. ചൈന, ബീജിങ്ങിലെ അക്കാദമി ഒാഫ് സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അറ്റ്മോസ്ഫെറിക് ഫിസിക്സിൽ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീർത്തി ശശികുമാറിന്റേതാണ് കണ്ടെത്തൽ. ഇത് അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ-ജിയോ ഹെൽത്ത് ജേണലിൽ വൻ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. ഇന്ത്യയിലുടനീളം കോവിഡ് രൂക്ഷമായ മേഖലകൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാർച്ച് 15 മുതൽ മേയ് 15 വരെ നടത്തിയ പഠനമാണ് ഡിസംബർ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂർത്തിയാക്കിയ പഠനത്തിൽ ഇന്ത്യയിൽ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യം മുൻനിരയിലെത്തുമെന്നും പറഞ്ഞിരുന്നു. കീർത്തി ശശികുമാർ ലോകത്താകമാനം ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാർബൺമൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയിൽ കാർബൺ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈന സുഹായിലെ സൺയാറ്റ് സെൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് അറ്റ്മോസ്ഫെറിക് സയൻസിൽ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കോവിഡ് പഠനം. ഇദ്ദേഹത്തിന്റെ കീഴിലാണ് ഗവേഷണവും. കോഴിക്കോട് മലാപ്പറന്പ് മേഘമൽഹാറിൽ ശശികുമാറിന്റെയും ജീജയുടെയും മകളാണ്. സഹോദരൻ സിദ്ധാർഥ്. ചൈനയിൽ നാനോസയൻസ് ഗവേഷകനായ തൃശ്ശൂർ കുറ്റുമുക്ക് സ്വദേശി നിധിൻ ദിവാകറാണ് ഭർത്താവ്. ഇന്ത്യയിൽനിന്നുള്ള മറ്റ് കണ്ടെത്തലുകൾ * അന്തരീക്ഷ ഉൗഷ്മാവ് 27-32 സെൽഷ്യസിനും ഇൗർപ്പം 25-45-നും ഇടയിലുള്ള സ്ഥലങ്ങളാണ് കോവിഡ് ക്ലസ്റ്ററുകളായി രൂപപ്പെടുന്നത്. * അന്തരീക്ഷ ഉൗഷ്മാവ് 31 സെൽഷ്യസിലുള്ളപ്പോഴാണ് 72 ശതമാനം രോഗവ്യാപനവും നടന്നത്. * ഇവിടത്തെ സാഹചര്യത്തിൽ ഖര-ദ്രാവക സൂക്ഷ്മകണികകളിൽ 60 മിനിറ്റുവരെ കൊറോണ വൈറസ് നിലനിൽക്കും. * മനുഷ്യൻ സഞ്ചരിക്കുന്നതിലൂടെ മാത്രമല്ല കൊറോണ വൈറസ് പെരുകുന്നത്. * കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഉപോത്പന്നമാണ് കോവിഡ്. * ആഗോളതാപനം ശമിപ്പിച്ചാൽ കൊറോണവ്യാപനം തടയാനാകും.
from mathrubhumi.latestnews.rssfeed https://ift.tt/33SKyO0
via
IFTTT
No comments:
Post a Comment