ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 4, 2020

ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍

മനാമ: അമേരിക്കൻ ഔഷധകമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്റൈൻ അറിയിച്ചു. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്റൈൻ. ബുധനാഴ്ച ബ്രിട്ടനാണ് വാക്സിന് ആദ്യമായി അംഗീകാരം നൽകിയത്. അടുത്ത ആഴ്ച ബ്രിട്ടണിൽ വാക്സിന്റെ വിതരണം ആരംഭിക്കും. അതേ സമയം ബഹ്റൈൻ വാക്സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്ന് ഫൈസർ വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നതിന് നവംബറിൽ ബഹ്റൈൻ അംഗീകാരം നൽകിയിരുന്നു. ബഹ്റൈനിൽ ഇതുവരെയായി 87,000 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേർ മരിച്ചു. Content Highlights:Bahrain Becomes Second Country To Approve Pfizer-BioNTech Vaccine


from mathrubhumi.latestnews.rssfeed https://ift.tt/2JU6txi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages