തിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ മന്ത്രി എ.സി മൊയ്തീൻ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങൾ ബാധിക്കില്ലെന്നും വീട് മുടക്കുന്നവർക്ക് ജനം വോട്ട് നൽകില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു. രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ പല പോളിങ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ്ങ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ്. Content Highlight: Second Phase of Kerala Local Body Election
from mathrubhumi.latestnews.rssfeed https://ift.tt/2VYNrIL
via
IFTTT
No comments:
Post a Comment