അങ്കമാലി:ദമ്പതിമാരായ യുവതിയെയും യുവാവിനെയും വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ (പറപ്പിള്ളി) വീട്ടിൽ പരേതനായ ശിവദാസന്റെ മകൻ നിഷിൽ (31) ആണ് മരിച്ചത്. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയായിരുന്നു സംഭവം. കത്തിയും പെട്രോളുമായാണ് നിഷിൽ ഇരുചക്രവാഹനത്തിൽ ഡൈമിസിന്റെ വീട്ടിലെത്തിയത്. നിഷിൽ എത്തുമ്പോൾ ഡൈമിസും ഫിഫിയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോയിരിക്കുകയായിരുന്നു. ഇരുവരും എത്തുന്നതുവരെ നിഷിൽ വീടിന്റെ പിന്നിൽ കാത്തിരുന്നു. വീട്ടിലെ നായയ്ക്ക് ചോറു നൽകാൻ വീടിന്റെ പിൻഭാഗത്തേക്കു ചെന്ന ഫിഫിയെയാണ് ആദ്യം കുത്തിയത്. തടയാൻ ചെന്ന ഡൈമിസിനെയും നിഷിൽ ആക്രമിച്ചു. ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റിരിക്കുന്നത്. ഇരുവരെയും കുത്തിയ ശേഷം നിഷിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. തുടർന്ന് മുറ്റത്ത് കിടന്നിരുന്ന കാറിൽ കയറാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. കാറ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിച്ചു. ഡൈമിസിനെയും ഫിഫിയെയും കറുകുറ്റി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരും അപകടനില തരണം ചെയ്തു. അങ്കമാലിയിലെ ആശുപത്രിയിൽനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് നിഷിൽ മരിച്ചത്. നിഷിൽ മാസങ്ങൾക്കു മുമ്പ് ഡൈമിസിന്റെ വീട്ടിൽ ടൈൽ വിരിക്കുന്ന ജോലിക്കായി വന്നിട്ടുള്ളതാണ്. ഒരാഴ്ച മുമ്പ് നിഷിൽ ഡൈമിസിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നു. ഇതുമായി ബന്ധപ്പെട്ട് ഡൈമിസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രമണിയാണ് നിഷിലിന്റെ അമ്മ. സഹോദരി: നിമ. Content Highlight: Man committed suicideafter stabbing the couple
from mathrubhumi.latestnews.rssfeed https://ift.tt/39TrnqZ
via
IFTTT
No comments:
Post a Comment