കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്‍കാതെ മെഡിക്കല്‍ കോളേജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 23, 2020

കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്‍കാതെ മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടപ്പെട്ടമെഡിക്കൽ കോളേജിൽനിന്ന് മറ്റു കോളേജിലേക്ക്മാറിയ വിദ്യാർഥികൾക്ക്സർട്ടിഫിക്കറ്റുകൾ മടക്കി നൽകാൻ തയ്യാറാകാതെ അധികൃതർ.തിരുവനന്തപുരം എസ്.ആർ. മെഡിക്കൽ കോളേജിലെവിദ്യാർഥികൾക്കാണ് കോടതി ഉത്തരവുണ്ടായിട്ടും സർട്ടിഫിക്കറ്റുകൾ നൽകാത്തത്. എസ്.ആർ. മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് കോടതി ഉത്തരവ് പ്രകാരം വിദ്യാർഥികളെ മറ്റു സ്വകാര്യകോളേജുകളിലേക്ക് മാറ്റി. ഈ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾതിരിച്ചുനൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. സർട്ടിഫിക്കറ്റിനായി ഓരോ വിദ്യാർഥികളും കോടതിയെ സമീപിക്കുകയും ഉത്തരവ് സമ്പാദിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് എസ്.ആർ.കോളേജ് സർട്ടിഫിക്കറ്റ് തിരിച്ചുനൽകുന്നത്. ആറ് വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും സർട്ടിഫിക്കറ്റ് മടക്കി നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് തിരിച്ച് നൽകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേതുടർന്ന് പരാതി സമർപ്പിക്കാത്ത വിദ്യാർഥികളും കോളേജിലേക്കെത്തുകയും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതി സമർപ്പിച്ചവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടാണ് മെഡിക്കൽ കോളേജ് സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. Content Highlights:S R Medical College TVM


from mathrubhumi.latestnews.rssfeed https://ift.tt/3nMlMXz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages