കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മോയിത്രയ്ക്കെതിരെ പശ്ചിമബംഗാളിലെ മാധ്യമങ്ങൾ. ഒരു പാർട്ടി യോഗത്തിൽ മാധ്യമങ്ങളെക്കുറിച്ച് നടത്തിരണ്ടു പൈസയുടെ വിലയുള്ളത് എന്ന പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധം ശക്തമായത്. നാദിയ ജില്ലയിൽ നടന്ന പാർട്ടി യോഗ സ്ഥലത്ത് എത്തിയ മാധ്യമപ്രവർത്തകരോടാണ് മഹുവ മോയിത്ര മോശമായി പെരുമാറിയത്. മാധ്യമപ്രവർത്തകരെ യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രകോപിതയായായിരുന്നു അവരുടെ പ്രതികരണം. രണ്ടു പൈസക്കാരായ പത്രക്കാരെ ആരാണ് ഇവിടേക്ക് വിളിച്ചത്? അവരെ വേദിയിൽനിന്ന് നീക്കംചെയ്യൂ. സ്വന്തം മുഖം ടിവിയിൽ കാണാൻവേണ്ടി ചില പാർട്ടി പ്രവർത്തകരാണ് ഇത്തരം ആളുകളെ ക്ഷണിക്കുന്നത്. ഇത് നടക്കില്ല, എന്നായിരുന്നു മഹുവ മോയിത്രയുടെ പരാമർശം. മഹുവ മോയിത്രയുടെ പ്രതികരണത്തിനെതിരെകൊൽക്കത്ത പ്രസ് ക്ലബ്ബ് രംഗത്തെത്തി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രസ് ക്ലബ്ബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിരവധി മാധ്യമപ്രവർത്തകരും മോയിത്രയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. എന്നാൽ തന്റെ നിലപാട് ശരിയായിരുന്നു എന്ന് ആവർത്തിച്ച് പിന്നീട് മഹുവ മോയിത്ര ട്വീറ്റ് ചെയ്തു. ഞാൻ പറഞ്ഞ വേദനിപ്പിക്കുന്ന, ശരിയായ കാര്യത്തിന് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. Content Highlights:media fraternity in West Bengal Slams Trinamools Mahua Moitra Over Media Remark
from mathrubhumi.latestnews.rssfeed https://ift.tt/36WUJ5T
via
IFTTT
No comments:
Post a Comment