വിധിദിനം അടുത്തിട്ടും ബി.ജെ.പി. കേന്ദ്രനേതാക്കൾ എത്തിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 5, 2020

വിധിദിനം അടുത്തിട്ടും ബി.ജെ.പി. കേന്ദ്രനേതാക്കൾ എത്തിയില്ല

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലായാണ് തദ്ദേശ ജനവിധിയെ രാഷ്ട്രീയകക്ഷികൾ കാണുന്നത്. ഇത്തവണ കേരളത്തിൽ അദ്ഭുതം പ്രതീക്ഷിച്ചാണ് ബി.ജെ.പി.യുടെ പ്രചാരണം. പക്ഷേ, വോട്ടെടുപ്പിന്റെ ആദ്യഘട്ടമാവാറായിട്ടും കേന്ദ്രനേതാക്കളാരും ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. സംസ്ഥാന ബി.ജെ.പി.യിലെ വിഭാഗീയതയും ഗ്രൂപ്പ് വഴക്കുമാണ് കാരണമെന്നാണു സൂചന. പലതരത്തിൽ മുന്നറിയിപ്പു നൽകിയിട്ടും വിഭാഗീയത മൂർച്ഛിക്കുന്നതാണ് കേന്ദ്ര നേതൃത്വത്തെ അലട്ടുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സുരേഷ് ഗോപി എം.പി. തുടങ്ങിയവരാണ് പ്രധാനമായും സംസ്ഥാനത്തെ താരപ്രചാരകർ. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം ധാരാളമായി എത്താറുള്ള കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളാരും ഇനിയും എത്തിയിട്ടില്ല. ഹൈദരാബാദിലും ചെന്നൈയിലും വൻ പരിപാടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡയുമെല്ലാം എത്തിയപ്പോഴാണ് കേരളത്തിലേക്ക് ആരും തിരിഞ്ഞുനോക്കാത്തത്. നാല് സീറ്റിൽനിന്ന് ഏറെ മുന്നേറാനും ബി.ജെ.പി.ക്ക് ഹൈദരാബാദിൽ കഴിഞ്ഞു. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറാനുള്ള തന്ത്രങ്ങളുമായാണ് അമിത്ഷാ എത്തിയത്. ഞായറാഴ്ച നഡ്ഡ ചെെന്നെയിൽ വീണ്ടും എത്തുമെന്നാണു സൂചന. കേരളത്തിലേക്ക് കേന്ദ്രനേതാക്കളാരും കടന്നുവരാത്തത് അണികളിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഗ്രൂപ്പ് കളിച്ച് സംസ്ഥാനത്തെ നേതാക്കൾ പാർട്ടിയെ തകർക്കുന്നുവെന്നാണ് സാധാരണ പ്രവർത്തകരുടെ പരിഭവം. ശോഭാ സുരേന്ദ്രൻ, പി.എം. വേലായുധൻ തുടങ്ങിയവരെ ഭാരവാഹിത്വത്തിൽനിന്നു തഴഞ്ഞതാണ് ബി.ജെ.പി.യിലെ ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും മൂർച്ഛിക്കാൻ കാരണം. പാർട്ടി പുനഃസംഘടനയിലൂടെ, നേതൃത്വത്തിലുണ്ടായിരുന്ന ആയിരത്തിലേറെ സംസ്ഥാന, പ്രാദേശിക ഭാരവാഹികളെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. വി. മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ചേർന്ന് സ്വന്തം ഗ്രൂപ്പുകാർക്കു മാത്രം ഭാരവാഹിത്വം നൽകുന്നുവെന്നാണ് എതിർപക്ഷ ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വൈരം പ്രതിഫലിക്കരുതെന്ന് എല്ലാ ഗ്രൂപ്പ് മാനേജർമാരും താഴെത്തട്ടിലേക്ക് നിർദേശം നൽകുന്നുണ്ട്. ഇത് പ്രവർത്തകരുടെ തിരഞ്ഞെടുപ്പാണെന്നും പരസ്യപ്രസ്താവനയുമായി രംഗത്തുവരേണ്ടെന്നുമാണ് പി.കെ. കൃഷ്ണദാസും ശോഭാ സുരേന്ദ്രനും സംയുക്തമായി എടുത്ത നിലപാട്. അതിന്റെ ഭാഗമാണ് പലതും പറയാനുണ്ടെന്നു പറഞ്ഞ ശോഭയുടെ ഇപ്പോഴത്തെ നിശ്ശബ്ദത. നേരത്തേ അമിത്ഷാ ദേശീയ പ്രസിഡന്റായിരുന്നപ്പോൾ ഇടയ്ക്കിടെ കേരളത്തിൽ വന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ ഉത്തേജിപ്പിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ നൽകിയ നിർദേശങ്ങൾ ഫലപ്രദമായി നടപ്പായിട്ടില്ലെന്നത് കേന്ദ്ര നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. Content Highlights:BJP national leaders have not yet arrived in Kerala for the local body election campaign


from mathrubhumi.latestnews.rssfeed https://ift.tt/2Jwmytf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages