കോൺഗ്രസിന് ഇത് കൂപ്പൺ കാലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 3, 2020

കോൺഗ്രസിന് ഇത് കൂപ്പൺ കാലം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഏതുമാകട്ടെ, ഹൈക്കമാൻഡിൽനിന്ന് ഫണ്ട് ഒഴുകിവന്നിരുന്നൊരു കാലമുണ്ടായിരുന്നു കോൺഗ്രസിന്. കേന്ദ്രത്തിലും അനേകം സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള പാർട്ടിക്ക് തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചെലവിനായി ഡൽഹിയിൽനിന്ന് പണം ക്വാട്ട നിശ്ചയിച്ച് ബൂത്ത് കമ്മിറ്റിയിൽവരെ എത്തിയിരുന്നു. അതൊക്കെ പഴങ്കഥ. ഇപ്പോൾ കെ.പി.സി.സി. അച്ചടിച്ച് നൽകുന്ന സംഭാവന കൂപ്പൺ ഉപയോഗിച്ച് ചെലവ് നടത്താനാണു നിർദേശം. ബൂത്ത് കമ്മിറ്റികൾക്കാണ് കെ.പി.സി.സി. കൂപ്പണുകൾ നൽകുന്നത്. നാട് മുഴുവൻ നടന്നുള്ള പിരിവും ജനസമ്പർക്കമായി മാറട്ടെ എന്നത്രെ നേതൃത്വത്തിന്റെ തീരുമാനം. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് അമ്പതിനായിരം രൂപവീതം കെ.പി.സി.സി. നൽകിയിട്ടുണ്ട്. സ്ഥാനാർഥിയുടെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് ഇത് അയച്ചുകൊടുത്തിരിക്കുന്നത്. ബാക്കിയെല്ലാവരും കൂപ്പൺ പരമാവധി ഉപയോഗിച്ച് തൃപ്തിപ്പെടണമെന്നാണ് നേതൃത്വത്തിന്റെ ഉപദേശം. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് പരമദാരിദ്ര്യത്തിലാണെന്നാണ് പ്രാദേശിക നേതാക്കളുടെ പരാതി. കോവിഡ് കാലത്ത് മുമ്പുള്ളതുപോലുള്ള വലിയ പിരിവുകളും നടക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യാണ് ഇപ്പോൾ പണമൊഴുക്കുന്നതെന്നാണ് കോൺഗ്രസിലെ അടക്കംപറച്ചിൽ. സി.പി.എമ്മിനു ഫണ്ടിന്റെ കാര്യത്തിൽ ഒരിക്കലും പ്രശ്നമുണ്ടാവാറില്ലെന്നും ഇപ്പോൾ ഭരണംകൂടിയുള്ള സ്ഥിതിക്ക് അവർ 'സമ്പന്നർ' ആണെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. എങ്കിലും സംഘടനാപരമായി അടിത്തട്ടിൽവരെ മികച്ച പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ, ആദർശവും സുതാര്യതയും ഉച്ചത്തിൽ പറഞ്ഞാലൊന്നും കാര്യം നടക്കില്ലെന്നും വട്ടച്ചെലവിനുള്ള പണത്തിനു കൈനീട്ടുകതന്നെ വേണ്ടിവരുന്നെന്നുമാണ് പ്രവർത്തകരുടെ വിലാപം. കോൺഗ്രസിന്റെ പ്രതാപകാലത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാർഥിക്ക് പുത്തൻ പെട്ടിയിൽത്തന്നെ പണമെത്തിയിരുന്നു. ഒരിക്കൽ ഇങ്ങനെ കോഴിക്കോട്ടേക്കുവന്ന പെട്ടി കാണാതായ കാര്യം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് യുദ്ധത്തിലേക്കുവരെ എത്തി. മുതലാളിമാരും ബിസിനസുകാരുമെല്ലാം കോൺഗ്രസിനുവേണ്ടി ഉദാരമനസ്കരായൊരു കാലവും ഏറെ പഴയതല്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ എല്ലാ ഡി.സി.സി.ക്കും ഹൈക്കമാൻഡ് വക ജീപ്പുവരെ നൽകിയ പാർട്ടിയാണ് ഇപ്പോൾ കൂപ്പൺ അയച്ചുകൊടുക്കുന്നത്. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ എന്ന ചോദ്യമാണ് ആ പാർട്ടിയിൽനിന്നുതന്നെ ഉയരുന്ന പരിഭവം. content highlights: congress election campaigning


from mathrubhumi.latestnews.rssfeed https://ift.tt/3qqKZbZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages