തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. ഇതോടെ സംസ്ഥാനത്ത് മൂന്നുഘട്ടങ്ങളായുള്ള വോട്ടെടുപ്പ് പൂർത്തിയാവും. ബുധനാഴ്ച ഫലമറിയാം. പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളുണ്ട്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷൻമാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് ഈ ഘട്ടത്തിലുള്ളത്. സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി. Content Highlights:kerala local body election 2020
from mathrubhumi.latestnews.rssfeed https://ift.tt/2KmPOTf
via
IFTTT
No comments:
Post a Comment