ചങ്ങനാശ്ശേരി: ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.വാഴപ്പള്ളി സെന്റ്. തെരേസാസ് സ്കൂളിലെബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷംമാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ വോട്ട് ചെയ്യും.ജനങ്ങൾ അസ്വസ്ഥരാണ്.അതുകൊണ്ട് തന്നെഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെവിജയമാകണമെന്നുംസുകുമാരൻ നായർ പറഞ്ഞു. മുന്നണികളോട് സമദൂര നിലപാടാണ് എൻ.എസ്.എസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Kerala local body election,result of this election should be restoration of democracy- G. Sukumaran Nair
from mathrubhumi.latestnews.rssfeed https://ift.tt/3oDx1lf
via
IFTTT
No comments:
Post a Comment