മോസ്കോ:റഷ്യയുടെ സ്പുട്നിക് വി വാക്സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കാൻ പാടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ. വാക്സിന്റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകൾ മദ്യം കഴിക്കുന്നത് നിർത്തിവെയ്ക്കണമെന്ന് ആരോഗ്യ നീരീക്ഷകയായ അന്ന പോപോവ പറഞ്ഞു. ഇത് 42 ദിവസം തുടരണമെന്നാണ് നിർദേശം. കോവിഡിനെതിരായി പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, മദ്യപിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ അന്നയുടെ ഉപദേശത്തിന് വിരുദ്ധമാണ് വാക്സിൻ വികസിപ്പിച്ച അലക്സാണ്ടർ ജിന്റ്സ്ബർഗിന്റെ നിർദേശം. സ്പുട്നിക് വി ട്വിറ്റർ ചാനൽ ബുധനാഴ്ച, ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ൻ ഉയർത്തുന്നതിന്റെ ചിത്രത്തിനൊപ്പം തികച്ചും വ്യത്യസ്തമായ ഉപദേശം പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഗ്ലാസ് ഷാംപെയ്ൻ ആരെയും വേദനിപ്പിക്കില്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെപ്പോലും - ജിന്റ്സ്ബർഗ് പറഞ്ഞു. ശരീരം പ്രതിരോധശേഷി കൈവരിക്കുമ്പോൾ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നും എന്നാൽ പൂർണ്ണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വാക്സിൻ സ്വീകരിക്കുന്ന ഏതൊരാൾക്കും ഈ നിർദേശം ബാധകമാണെന്നും റഷ്യയ്ക്കോ സ്പുട്നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാനിക്കുന്നതിനുമുമ്പ് ഉപയോഗത്തിന് അനുമതി നൽകിയ സ്പുട്നിക് വി ഡോക്ടർമാർ, സൈനികർ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് തുടക്കത്തിൽ നൽകിയത്. രണ്ട് വാക്സിൻ ഡോസുകൾ 21 ദിവസത്തെ ഇടവേളകളിലാണ് കുത്തിവെയ്ക്കുന്നത്. (മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം) Content Highlights: Dont mix Sputnik vaccine with alcohol, says Russian official. Some recoil
from mathrubhumi.latestnews.rssfeed https://ift.tt/39VULx1
via
IFTTT
No comments:
Post a Comment