മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 5, 2020

മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകൾ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം വരാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളും ഇത്തവണ ബി.ജെ.പി.ക്ക് നഷ്ടപ്പെട്ടു. പത്തുവർഷത്തിനിടെ ആദ്യമായാണ് ഇവിടെ ബി.ജെ.പി. തോൽക്കുന്നത്.സമാജ്വാദി സ്ഥാനാർഥികളാണ് ഈ സീറ്റുകളിൽ വിജയിച്ചത്. ചൊവ്വാഴ്ചയാണ് യുപി കൗൺസിലിലെ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.199 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. മോദിയുടെ സ്വന്തം മണ്ഡലമായ നഷ്ടമായത് തിരിച്ചടിയായി കരുതുകയാണ് ബിജെപി. ഇത് വലിയ വിജയമാണെന്ന് സമാജ്വാദി വക്താക്കൾ പ്രതികരിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാളിനെതിരെ 36 ശതമാനം വോട്ടുകളുടേയും സമാജ്വാദി പാർട്ടി സ്ഥാനാർഥിക്കെതിരെ 45 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് നരേന്ദ്ര മോദി വാരാണാസിയിൽ നിന്ന് വിജയിച്ചത്. 2014നും മുൻപും ബിജെപി നേതാവായ മുരളി മനോഹർ ജോഷിയായിരുന്നു വാരാണാസിയിൽ നിന്നുള്ള ലോക്സഭാഗം.


from mathrubhumi.latestnews.rssfeed https://ift.tt/2JQbjeW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages