തൃശ്ശൂർ:വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുന്നെമന്ത്രി എ.സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത് വിവാദത്തിൽ.മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനിൽ അക്കരെ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്.മന്ത്രി എ.സി മൊയ്തീൻ രാവിലെ 6.56ന് വോട്ട് ചെയ്തുവെന്നാണ് അനിൽ അക്കരെയുടെ പരാതി. തെക്കും തറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് പോളിങ്ങ് ഓഫീസർക്ക് പരാതിനൽകിയിട്ടുണ്ട്. വരിനിന്നാണ് വോട്ട് ചെയ്തത്. പോളിംങ് ഓഫീസർ വോട്ടിങ്ങ് ആരംഭിക്കുന്നതായി അറിയിച്ചു. അകത്ത് കയറി വോട്ട് ചെയ്ത് മടങ്ങി. പത്രക്കാരും ചാനലുകളും ഉണ്ടായിരുന്നു. ഒരു വിവാദവും എതിർപ്പും അവിടെ ഉണ്ടായില്ല. മാധ്യമങ്ങളോട് സംസാരിച്ചാണ് മടങ്ങിയത്. വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആരെന്ന് അറിയുന്നവരാണ് എല്ലാവരും-മന്ത്രി പറഞ്ഞു. Content Highlight: Minister AC Moyteen voted illegally
from mathrubhumi.latestnews.rssfeed https://ift.tt/373X1jT
via
IFTTT
No comments:
Post a Comment