കളിക്കളത്തില്‍ മാറഡോണയ്ക്ക് ആദരം; മെസ്സിക്ക് 600 യൂറോ പിഴ ചുമത്തി സോക്കര്‍ ഫെഡറേഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 2, 2020

കളിക്കളത്തില്‍ മാറഡോണയ്ക്ക് ആദരം; മെസ്സിക്ക് 600 യൂറോ പിഴ ചുമത്തി സോക്കര്‍ ഫെഡറേഷന്‍

ബാഴ്സലലോണ: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് കളിക്കളത്തിൽ ആദരവർപ്പിച്ച ബാഴ്സലോണ താരം ലയണൽ മെസ്സിക്ക് പിഴശിക്ഷ. നവംബർ 29-ന് ലാ ലിഗയിൽ ഒസാസൂനയ്ക്കെതിരായ മത്സരത്തിൽ ഗോളടിച്ചശേഷം മെസ്സി തന്റെ തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി ഉള്ളിൽ ധരിച്ചിരുന്ന അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മാറഡോണയുടെ 10-ാം നമ്പർ ജേഴ്സി പ്രദർശിപ്പിച്ച് ഇതിഹാസ താരത്തിന് ആദരവർപ്പിച്ചിരുന്നു. താരത്തിന്റെ ഈ പ്രവൃത്തിക്കെതിരെയാണ് സ്പാനിഷ് സോക്കർ ഫെഡറേഷൻ നടപടിയെടുത്തത്. മെസ്സിക്ക് 600 യൂറോ പിഴവിധിച്ച സ്പാനിഷ് സോക്കർ ഫെഡറേഷൻ ബാഴ്സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. മത്സരത്തിനിടെ ജേഴ്സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാർഡ് ഉയർത്തിയിരുന്നു. മാറഡോണയ്ക്ക് വ്യത്യസ്തമായി ആദരവർപ്പിച്ച മെസ്സിയുടെ നടപടി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനെതിരേ നടപടിയെടുത്ത സ്പാനിഷ് സോക്കർ ഫെഡറേഷനെതിരേ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. മാറഡോണയ്ക്ക് ആദരമർപ്പിച്ചുള്ള പ്രവൃത്തിയായതിനാൽ മെസ്സിക്കെതിരേ നടപടിയെടുക്കരുതെന്ന് ബാഴ്സലോണ സ്പാനിഷ് സോക്കർ ഫെഡറേഷനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാൻ ഫെഡറേഷൻ തയ്യാറായില്ല. Content Highlights: Lionel Messi fined 600 euros for tribute to Maradona


from mathrubhumi.latestnews.rssfeed https://ift.tt/33EkXYT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages