ജമന്തിപ്പൂവിന്റെ ആകൃതിയില്‍ നിര്‍മിച്ച മോതിരത്തിന് ഗിന്നസ്; ഉപയോഗിച്ചത് 12,638 വജ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 4, 2020

ജമന്തിപ്പൂവിന്റെ ആകൃതിയില്‍ നിര്‍മിച്ച മോതിരത്തിന് ഗിന്നസ്; ഉപയോഗിച്ചത് 12,638 വജ്രം

ന്യൂഡൽഹി: ഏറ്റവും കൂടുതൽ വജ്രം ഉപയോഗിച്ച് ആഭരണം നിർമിച്ചതിന്റെ ഗിന്നസ് റെക്കോഡ് ഇന്ത്യക്കാരന്. 12,638 ചെറുവജ്രങ്ങൾ ഉപയോഗിച്ച് ജമന്തിപ്പൂവിന്റെ മാതൃകയിൽ മോതിരം നിർമിച്ച ഹർഷിത് ബൻസാലാണ് (25) റെക്കോഡിനുടമ. 165 ഗ്രാമാണ് മോതിരത്തിന് (5.8 ഔൺസ്) ഭാരം. 'സൗഭാഗ്യത്തിന്റെ മോതിരം' എന്ന് പേരിട്ടിരിക്കുന്ന മോതിരം വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബൻസാൽ പറഞ്ഞു. രണ്ടുവർഷംമുമ്പ് സൂറത്തിൽ ജൂവലറി ഡിസൈൻ പഠിക്കുമ്പോഴാണ് പതിനായിരത്തിലധികം വജ്രമുപയോഗിച്ചുള്ള ആഭരണം നിർമിക്കുകയെന്ന സ്വപ്നം ബൻസാലിന്റെ മനസ്സിൽ കടന്നത്. ആ സ്വപ്നമാണ് ഇപ്പോൾ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. മോതിരം എന്തു വിലനൽകിയും സ്വന്തമാക്കാൻ ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും തത്കാലം ഇത് വിൽക്കേണ്ടെന്നാണ് ബൻസാലിന്റെയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിന്റെയും തീരുമാനം. ഏറ്റവുമധികം വജ്രങ്ങളുപയോഗിച്ച് ആഭരണം നിർമിച്ചതിന്റെ നിലവിലെ ഗിന്നസ് റെക്കോഡും ഇന്ത്യക്കാണ്. 7801 വജ്രങ്ങളുപയോഗിച്ച് ആഭരണം നിർമിച്ചതാണ് ഈ റെക്കോഡ്. Content Highlights: Marigold Diamond RingSets World Record


from mathrubhumi.latestnews.rssfeed https://ift.tt/3qxxBmg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages