ശബരിമല: തീർഥാടകരുടെ എണ്ണം 1000 വീതം കൂട്ടി; ഓൺലൈൻ ബുക്കിങ് ഇന്നുമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 1, 2020

ശബരിമല: തീർഥാടകരുടെ എണ്ണം 1000 വീതം കൂട്ടി; ഓൺലൈൻ ബുക്കിങ് ഇന്നുമുതൽ

ശബരിമല: ശബരിമല ദർശനത്തിന് വരുന്ന തീർഥാടകരുടെ എണ്ണം 1000 വീതം കൂട്ടി സർക്കാർ ഉത്തരവ്. തിങ്കൾമുതൽ വെള്ളിവരെ 1000 എന്നത് 2000 ആക്കി. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത് ഇനിമുതൽ 3000 ആകും. പോലീസിന്റെ വെർച്വൽ ക്യൂ വഴിയുള്ള ഓൺലൈൻ ബുക്കിങ് ബുധനാഴ്ച രാവിലെ ആരംഭിക്കും. ഡിസംബർ 15-ന് ചീഫ് സെക്രട്ടറിതല യോഗംചേർന്ന് പ്രവർത്തനം വിലയിരുത്തിയശേഷം കൂടുതൽ തീർഥാടകരെ അനുവദിക്കുന്ന കാര്യം ആലോചിക്കും. നവംബർ 26-ന് ചേർന്ന ചീഫ് സെക്രട്ടറിതല യോഗത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ഉത്തരവിറങ്ങിയത്. ദേവസ്വം ബോർഡിന്റെ അഭ്യർഥന പരിഗണിച്ച് ദർശനത്തിന് വരുന്നവരുടെ എണ്ണം 5000 ആയി ഉയർത്താനാണ് ആദ്യം നിർദേശിച്ചത്. എന്നാൽ കോവിഡ് വ്യാപനമുള്ളതിനാൽ ഇതിന് സർക്കാരിന്റെ അനുമതി ലഭിച്ചില്ല. പിന്നീട് 3000 ആയി ഉയർത്താൻ ധാരണയായെങ്കിലും അതിനും അനുമതി കിട്ടിയില്ല. ഒടുവിൽ രണ്ടുദിവസം മുമ്പാണ് 1000 വീതം വർധിപ്പിക്കാൻ അനുമതി കിട്ടിയത്. ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ഉത്തരവ് വൈകിയത്.sabarimalaonline.org എന്ന വെബ്സൈറ്റിൽ പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുധനാഴ്ചമുതൽ തീർഥാടകർക്ക് ബുക്കുചെയ്യാം. ആദ്യഘട്ട ബുക്കിങ് പൂർത്തിയായതിനാൽ ഇതുവരെ ഈ വെബ്സൈറ്റ് തുറന്നിരുന്നില്ല. ബുധനാഴ്ച രാവിലെമുതൽ വെബ്സൈറ്റിൽ ബുക്കിങ് ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. കോവിഡ് നിയന്ത്രണമുള്ളതിനാൽ വെർച്വൽ ക്യൂ വഴി ബുക്കുചെയ്ത് വരുന്നവർക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. 24 മണിക്കൂർ സമയപരിധിയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. content highlights: sabarimala virtual queue booking


from mathrubhumi.latestnews.rssfeed https://ift.tt/3o9KTDu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages