വാഷിങ്ടൺ : പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിൽനടത്തിയ റീ കൗണ്ടിങ്ങിൽ അന്തിമ വിജയം ജോ ബൈഡന് തന്നെ. മാനുവൽ റീകൗണ്ടിങ് പൂർത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. മൂന്ന്പതിറ്റാണ്ടിനിടെ ജോർജിയയിൽ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ജോ ബൈഡൻ. മൂന്നുപതിറ്റാണ്ടുകളായി റിപ്പബ്ലിക്കുകാർ അടക്കിവാണിരുന്ന അമേരിക്കൻ സംസ്ഥാനമാണ് ജോർജിയ. 1992-ൽ ബിൽ ക്ലിന്റനാണ് ജോർജിയയിൽ അവസാനമായി ജയിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ട്രംപായിരുന്നു മുന്നിൽ. എന്നാൽ, അറ്റ്ലാന്റയിലെയും സമീപപ്രദേശങ്ങളിലെയും വോട്ടുകളാണ് ബൈഡനെ മുന്നിലെത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹില്ലരി നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും ട്രംപ് മറികടക്കുകയായിരുന്നു. content highlights:Georgia Recount Complete, Affirms Joe Biden Win
from mathrubhumi.latestnews.rssfeed https://ift.tt/35Ro3up
via
IFTTT
No comments:
Post a Comment