കോട്ടയം: എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോയ്‌ക്കെതിരേ കൂടുതല്‍ പരാതികള്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ തിരുവല്ല പെരുന്തുരുത്തി പഴയചിറ ബിനുവിനെതിരേ ഇന്നലെ മൂന്നു പേര്‍ കൂടി കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പലരില്‍നിന്നായി ഇയാള്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു പരാതികളില്‍നിന്നു വ്യക്തമാകുന്നത്. ചങ്ങനാശേരി, കുറവിലങ്ങാട്, മണര്‍കാട്, തിരുവല്ല പോലീസ് സ്‌റ്റേഷനുകളിലും കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ കോടതികളിലും ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. കൊല്ലം സ്വദേശിയുടെ മകള്‍ക്ക് എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്തു
ഇരുപതു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം കേന്ദ്രമാക്കി രൂപീകരിച്ച കാത്തലിക്ക് ഫോറം എന്ന സംഘടനയടെ മറവില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിയും അഡ്മിഷനും വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയിരുന്നതായാണു സൂചന.
from mangalam.com https://ift.tt/2Jvzxe4
via IFTTT
No comments:
Post a Comment