അഹമ്മദ് പട്ടേല്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 24, 2020

അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിർന്ന കോൺഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേൽ (71)അന്തരിച്ചു. നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന പട്ടേൽ 2004, 2009 വർഷങ്ങളിൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ട്വിറ്ററിലൂടെ മകൻ ഫൈസൽ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലർച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകൻ അറിയിച്ചു. ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബർ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. Content Highlights:Senior Congress Leader Ahmed Patel Dies At 71


from mathrubhumi.latestnews.rssfeed https://ift.tt/33wiTT1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages