മീററ്റ്: യുപിയിലെ മീററ്റിൽ പെൺകുഞ്ഞിനെ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്നുചാക്കുകൾക്കുളളിലായി കുഞ്ഞിനെ വെച്ച് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തിയവരാണ് ചാക്കിനുളളിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ചാക്കിനുളളിൽ നിന്ന് രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒന്നിന് പിറകേ ഒന്നായി മൂന്നുചാക്കുകൾ നീക്കിയ ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഒരു നവജാത ശിശുവിനെ കണ്ടെത്തിയെന്ന് പറഞ്ഞ് ശതാബ്ദി നഗറിൽ നിന്ന് ഒരു ഫോൺകോൾ ലഭിക്കുകയായിരുന്നു. ഉടൻ ഒരു സംഘം പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. കുട്ടിയെ ഉടൻ ജില്ലാ വനിതാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സ ഉടൻ നൽകി. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി ആരോഗ്യവതിയാണ്. പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പോലീസ് ഓഫീസർ ഡോ.അഖിലേഷ് നാരായൺ സിങ് പറഞ്ഞു. ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺഭ്രൂണഹത്യയുൾപ്പടെ നിലവിലുണ്ട്. നിരവധി പെൺകുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്താറുമുണ്ട്. Content Highlights:A baby girl was found stuffed inside three gunny bags on the side of a road
from mathrubhumi.latestnews.rssfeed https://ift.tt/3m3gm9V
via
IFTTT
No comments:
Post a Comment