കോവിഡ് വാക്‌സിൻ ;വികസിത രാജ്യങ്ങൾക്ക് വിമുഖത ; വാക്‌സിൻ സ്വീകരിക്കാൻ ഇന്ത്യക്കാർ തയ്യാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 6, 2020

കോവിഡ് വാക്‌സിൻ ;വികസിത രാജ്യങ്ങൾക്ക് വിമുഖത ; വാക്‌സിൻ സ്വീകരിക്കാൻ ഇന്ത്യക്കാർ തയ്യാർ

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വികസിത രാജ്യങ്ങൾ മടിച്ചു നിൽക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകുന്നു. വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.

വികസിത രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ എന്നിവടങ്ങളിലെ ജനങ്ങളാണ് കൂടുതലും വാക്‌സിന്റെ കാര്യത്തിൽ വിമുഖത പ്രകടിപ്പിക്കുന്നത്. കൂടാതെ, ചൈന, ഓസ്ട്രേലിയ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് വാക്സീൻ സ്വീകരിക്കാനുള്ള താൽപര്യം കുറഞ്ഞു വന്നതായാണ് സർവേയിലെ കണ്ടെത്തൽ. 

ഇതിന് കാരണമായി ഇവിടുത്തെ ആളുകൾ പറയുന്നത് പ്രധാനമായും, അതിവേഗം നടക്കുന്ന ക്ലിനിക്കൽ ട്രയലുകളാണ്. കൂടാതെ, ഇവയുടെ പാർശ്വഫലങ്ങളെക്കുറിച്ചും ആളുകളിൽ ആശങ്കയുണ്ട്.

15 രാജ്യങ്ങളിൽ നിന്നായി 18,526 പേരിലാണ് സർവ്വേ നടത്തിയത്. ഓഗസ്റ്റ് മുതൽ നടത്തിയ സർവേയിൽ വാക്സീൻ സ്വീകരിക്കാൻ ഇന്ത്യയിലെ 87 ശതമാനം ആളുകളും തയ്യാറാണ്. അടുത്ത വർഷം പകുതിയെങ്കിലും ആകാതെ വാക്‌സിൻ ലഭിക്കില്ലെന്നാണ് സർവേയിൽ പങ്കെടുത്ത 73 ശതമാനം ആളുകളും വിശ്വസിക്കുന്നത്.



from mangalam.com https://ift.tt/2Gzqjwe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages