തിരുവനന്തപുരം : വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമായി നൽകാൻ തീരുമാനം.
വൈകിട്ട് 5 മുതൽ 6 വരെ സമയത്താണ് ഇവർക്കു സമയം അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാരിന്റെ ഭേദഗതി ഓർഡിനൻസ് ഇറങ്ങി.
കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യാനായിരുന്നു വ്യവസ്ഥ. അതിനായി പ്രത്യേക അപേക്ഷ നൽകണം. എന്നാൽ ഇതിനും പല സാങ്കേതിക തടസ്സങ്ങളും ഉള്ളതിനാൽ ആളുകൾ വോട്ട് ചെയ്യാൻ മടിച്ചേക്കുന്നെന്നു കണ്ടാണ് പുതിയ തീരുമാനം.
from mangalam.com https://ift.tt/3eQFTjL
via IFTTT
No comments:
Post a Comment