പോലീസ് നിയമഭേദഗതി; ഗവര്‍ണര്‍ക്ക് വിശദീകരണം തേടാം, സര്‍ക്കാരിന് കടമ്പകള്‍ ബാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 23, 2020

പോലീസ് നിയമഭേദഗതി; ഗവര്‍ണര്‍ക്ക് വിശദീകരണം തേടാം, സര്‍ക്കാരിന് കടമ്പകള്‍ ബാക്കി

തിരുവനന്തപുരം: വിമർശനങ്ങളുയർന്നതോടെ പോലീസ് നിയമഭേദഗതി പിൻവലിക്കാനുള്ള രാഷ്ട്രീയ തീരുമാനം കേരള സർക്കാർ എടുത്തെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ ബാക്കി. അനുച്ഛേദം 203 രണ്ട് പ്രകാരം നിയമസഭ തുടങ്ങുന്നത് മുതൽ ആറാഴ്ച വരെ ഗവർണർ ഒപ്പിട്ട ഓർഡിനൻസിന് നിയമപ്രാബല്യമുണ്ട്. ആറാഴ്ചകൾക്കുള്ളിൽ ബിൽ കൊണ്ടുവന്ന് നിയമമാക്കിയില്ലെങ്കിൽ ഓർഡിനൻസ് റദ്ദാകും. അല്ലെങ്കിൽ ഓർഡിനൻസ് അംഗീകരിക്കേണ്ടതില്ലെന്ന് പ്രമേയം അവരതിപ്പിച്ച് നിയമസഭയിൽ പാസാക്കാം. ഫെബ്രുവരിയിലെ ഇനി നിയമസഭ ഉണ്ടാകൂ എന്നതാണ് ശ്രദ്ധേയം. അതേ സമയം മന്ത്രിസഭയുടെ ശുപാർശ പ്രകാരം ഗവർണർക്ക് ഓർഡിനൻസ് പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കാം. സർക്കാരിന് മുന്നിലുള്ള പ്രായോഗികമായ ഏക മാർഗം ഇതാണ്. മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തുന്ന ഓർഡിനൻസിനോട് ഗവർണർക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒരുമാസം പിടിച്ചുവച്ച ശേഷമാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടത്. രണ്ടു ദിവസത്തിനകം ഓർഡിനൻസ് പിൻവലിച്ചത് എന്തിനാണെന്ന് ഗവർണർക്ക് ഇനി സർക്കാരിനോട് വിശീകരണം തേടാം. അങ്ങനെ വന്നാൽ സർക്കാർ വിശദീകരണം നൽകേണ്ടി വരും. Content Highlights:police act 118 a-governor seeks an explanation-government


from mathrubhumi.latestnews.rssfeed https://ift.tt/3q68t6a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages