പത്തനാപുരം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സ്ണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎ. ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ പത്തനാപുരത്ത് നിന്ന് ബേക്കൽ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ ഓഫീസിൽ വച്ചായിരുന്നു അറസ്റ്റെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ടുപോയ പ്രദീപിനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാർ മാപ്പുസാക്ഷിയായ വിപിൻ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ആരേയും കാണാൻ സാധിച്ചില്ല. തുടർന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ച് അമ്മാവൻ ജോലി ചെയ്യുന്ന കാസർകോട് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈൽ ഫോണിൽ നിന്ന് വിപിൻ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാർ ഉന്നയിച്ചു. തുടർന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിൻ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബർ മാസത്തിൽ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. പ്രദീപ് കുമാർ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്. content highlights:Ganesh Kumar MLA says he dismiss Pradeep Kumar form his personal staff
from mathrubhumi.latestnews.rssfeed https://ift.tt/35Yes4G
via
IFTTT
No comments:
Post a Comment