കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരാള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 26, 2020

കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരാള്‍ മരിച്ചു

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പത്രവിതരണക്കാർക്കിടിയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. തൊടിയൂർ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. ലോറി ഡ്രൈവറായ ബാദുഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചേകാലോടെ മഹാദേവർക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയിൽ പത്രക്കെട്ടുകൾ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാർക്കിടിയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവർ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. രണ്ട് മണിക്കൂറോളം യൂസുഫ് ലോറിക്കടിയിൽ അകപ്പെട്ടു. പിന്നീട് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


from mathrubhumi.latestnews.rssfeed https://ift.tt/33CxBrF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages