പുസ്തകം എഴുതിയതിന് അന്വേഷണം നല്ല അര്‍ഥത്തില്‍ എടുക്കാം: പിണറായിയെ പരിഹസിച്ച് ഡോ.ജേക്കബ് തോമസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 22, 2020

പുസ്തകം എഴുതിയതിന് അന്വേഷണം നല്ല അര്‍ഥത്തില്‍ എടുക്കാം: പിണറായിയെ പരിഹസിച്ച് ഡോ.ജേക്കബ് തോമസ്

തിരുവനന്തപുരം: സൈബറാക്രമണം ചെറുക്കുന്നതിനായി കേരള പോലീസ് നിയമത്തിൽ വരുത്തിയ ഭേദഗതി നല്ല അർഥത്തിൽ എടുക്കണമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പരിഹസിച്ച് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഡോ.ജേക്കബ് തോമസ്. പുസ്തകം എഴുതിയതിന് എഫ്.ഐ.ആർ ഇട്ട് ക്രൈംബ്രാഞ്ച് കേസന്വേഷണം നടക്കുന്നതിനാൽ താൻ ഇക്കാര്യം നല്ല അർഥത്തിൽ തന്നെ എടുക്കാമെന്നാണ് ജേക്കബ് തോമസിന്റെ പരിഹാസശരം. പുതിയ നിയമഭേദഗതിമാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണെന്ന വിമർശനമുയർന്നതിനെ തുടർന്നാണ് ഭേദഗതിയെ നല്ല അർഥത്തിൽ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. #പുസ്തകം എഴുതിയതിനു FIR ഇട്ട് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ, ഞാൻ നല്ല അർത്ഥത്തിൽ എടുക്കാം !!! #sravukalkkoppamneenthumbol #freespeech #literaryPosted by Dr.Jacob Thomas onSunday, 22 November 2020 നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓർഡിനൻസ് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാൻ നിയമം നടപ്പാക്കുമ്പോൾ പാലിക്കേണ്ട പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കാനും സർക്കാരിന് ചുമതലയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇവ രണ്ടും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ നിഷേധിക്കുന്നതിനെതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തിൽ ഉണ്ടാവുന്നത്. അതുമായി ചേർന്നുപോകുന്ന നിയന്ത്രണങ്ങളേ പോലീസ് നിയമഭേദഗതിയിൽ ഉള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പ്രദായിക മാധ്യമങ്ങൾ പൊതുവിൽ ഭരണഘടന കല്പിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കാറ്്. എന്നാൽ, ചില വ്യക്തിഗത ചാനലുകൾ ഇവയെല്ലാം കാറ്റിൽപ്പറത്തി അരാജകത്വ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. നല്ല അർഥത്തിൽ എടുത്താൽ പുതിയ ഭേദഗതിയിൽ ആർക്കും സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവർക്കുമാത്രമേ സ്വാതന്ത്ര്യ ലംഘനം കാണാനാകൂ. വ്യക്തിയുടെ അന്തസ്സ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള നടപടിയിൽ മാധ്യമങ്ങൾക്കും സമൂഹത്തിനും ആശങ്ക വേണ്ടാ. സ്ത്രീകൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ എന്നിവർ നേരിടുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഭേദഗതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ഉയരുന്ന ക്രിയാത്മക അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. Content Highlights: Police act amendment row: Dr.Jacob Thomass FB Post


from mathrubhumi.latestnews.rssfeed https://ift.tt/2IZ3umK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages