വാഷിങ്ടൺ : യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽഅന്തിമ ഘട്ടത്തിലെത്തുമ്പോൾജോ ബൈഡനുള്ള മുൻതൂക്കം ട്രംപിനെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏതാനും മണിക്കൂറുകളായുള്ള ട്വീറ്റുകളുടെ സ്വഭാവമത്രയും അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. "ഞങ്ങളുടെ അഭിഭാഷകർ അർത്ഥവത്തായ പ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ അത്കൊണ്ടെന്ത്ഗുണം? നമ്മുടെ വ്യവസ്ഥയുടെ ധർമ്മനീതിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിനും തന്നെ ക്ഷതം സംഭവിച്ചിരിക്കുകയാണ്. ഇതാണ് ചർച്ച ചെയ്യേണ്ടത്! എന്നാണ് അദ്ദേഹം ഏതാനും മണിക്കൂർ മുമ്പ് ട്വീറ്റ് ചെയ്തത്. Our lawyers have asked for “meaningful access”, but what good does that do? The damage has already been done to the integrity of our system, and to the Presidential Election itself. This is what should be discussed! — Donald J. Trump (@realDonaldTrump) November 4, 2020 പെൻസിൽവാനിയയിൽ തനിക്കുണ്ടായിരുന്ന ലീഡ് മാറി മറിഞ്ഞതിനെത്തുടർന്ന് അവിടെ നടന്ന പോളിങ്ങിൽ പൂർണ്ണമായ അവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു കഴിഞ്ഞു. പെൻസിൽവാനിയ അറ്റോർണി ജനറൽ മാറി നിൽക്കണമെന്നാണ് അദ്ദേഹംട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ ഇട്ട ട്രംപിന്റെ ചില ട്വീറ്റുകൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. We have claimed, for Electoral Vote purposes, the Commonwealth of Pennsylvania (which won't allow legal observers) the State of Georgia, and the State of North Carolina, each one of which has a BIG Trump lead. Additionally, we hereby claim the State of Michigan if, in fact,..... — Donald J. Trump (@realDonaldTrump) November 4, 2020 ജോ ബൈഡൻ ലീഡ് നില ഉയർത്തിയപ്പോൾ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആരോപണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അവസാന ഘട്ടം ലീഡ് നിലയിൽ വന്ന മാറ്റങ്ങൾ വിചിത്രമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ലീഡ് നില മാറിയത് അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. നിർണായകമായ സ്വിങ് സ്റ്റേറ്റായ മിഷിഗൺ, നൊവാഡ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ജോ ബൈഡൻ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിലും ട്രംപ് അവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ തട്ടിപ്പുണ്ടായിട്ടുണ്ടെന്ന ആരോപണത്തിന് പുറമേ തപാൽ വോട്ട് എണ്ണുന്നതിനെയും ട്രംപ് എതിർത്തു. 270 ഇലക്ട്രൽ വോട്ടുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപാണോ ബൈഡനാണോ ആദ്യമെത്തുന്നകയെന്ന് ഉറ്റുനോക്കുകയാണ് ലോകം. അവസാനം പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 253ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്. content highlights:Trump tweets against US electtion process
from mathrubhumi.latestnews.rssfeed https://ift.tt/3k0ds42
via
IFTTT
No comments:
Post a Comment