ബാർ കോഴയിൽ ചെന്നിത്തലക്കെതിരേ അന്വേഷണം: ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 20, 2020

ബാർ കോഴയിൽ ചെന്നിത്തലക്കെതിരേ അന്വേഷണം: ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി സര്‍ക്കാര്‍

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല, മുൻമന്ത്രിവിഎസ് ശിവകുമാർ എന്നിവർക്കെതിരേയുള്ള അന്വേഷണത്തിന് ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സർക്കാർ നീങ്ങുന്നത്. നേരത്തെ വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ കഴിഞ്ഞ്തുടരന്വേഷണത്തിനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകിയതാണ്. എന്നാൽ ജനപ്രതിനിധികളായതിനാലും ഇവർക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സർക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാൻ സാധിക്കൂ. അതിനാലാണ് ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി ഫയൽ അയക്കാനുള്ള തീരുമാനത്തിലെത്തിയത്. ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയൽ അയക്കും. ഗവർണ്ണറുടെ അനുമതി ലഭിച്ചാലുടൻ വിഷയത്തിൽ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സർക്കാർ കടക്കും. നേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരുന്നതാണ്. content highlights:Investigation against Ramesh Chennithala on Bar case


from mathrubhumi.latestnews.rssfeed https://ift.tt/2UILWOl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages