പുതപ്പ് വില്‍പ്പനയ്ക്കെത്തി മോഷണം; മദ്യലഹരിയിൽ ഉറങ്ങിപ്പോയി ; നാട്ടുകാർ കയ്യോടെ പൊക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

പുതപ്പ് വില്‍പ്പനയ്ക്കെത്തി മോഷണം; മദ്യലഹരിയിൽ ഉറങ്ങിപ്പോയി ; നാട്ടുകാർ കയ്യോടെ പൊക്കി

പുതുച്ചേരി: പുതപ്പു വില്പനക്കാരനായെത്തി മോഷണം നടത്തിയിരുന്ന യുവാക്കൾ പിടിയിൽ. പുതപ്പു വിൽക്കാനെത്തിയ ശേഷം വീട്ടുപകരണങ്ങൾ മോഷ്ടിക്കൽ ആയിരുന്നു ഇവരുടെ രീതി.

മധുര സ്വദേശികളായ സെല്‍വരാജ്, മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെയോടെ കലപാട്ടിക്ക് സമീപമുള്ള റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലുകൾ കണ്ടെത്തിയത്. അപ്പോഴാണ് ദിവസങ്ങളായി നടക്കുന്ന മോഷണത്തിന്റെ പിന്നിൽ ഇവരാണെന്നു അറിയുന്നത്. യുവാക്കളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു.

മോഷണ ശേഷം ഇരുവരും മദ്യപിച്ചു ഉറങ്ങി പോയി. അങ്ങനെയാണ് നാട്ടുകാരുടെ കൈയിൽ പെട്ടത്. ഓരോ ദിവസവും പുതുച്ചേരിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. പുതപ്പ് വില്‍പ്പനക്ക് എത്തി ആളൊഴിഞ്ഞ തക്കം നോക്കിയായിരുന്നു മോഷണം.



from mangalam.com https://ift.tt/3oPFkvp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages