തിരുവനന്തപുരം : ബിനീഷ് കോടിയേരി വിഷയത്തെ തുടർന്ന്, സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണൻ തുടരുമോ എന്നതിന് രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമാകും.
ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. പദത്തിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതെ സമയം, മുന്നണിയെ കേസ് പ്രതിരോധത്തിലാക്കുന്നത് കണക്കിലെടുത്തു സ്ഥാനം ഒഴിയാനും സാധ്യതയുണ്ട്.
ഇപ്പോൾ നിലനിൽക്കുന്ന രോഗസാഹചര്യം കണക്കിലെടുത്തു അവധിക്കു അപേക്ഷിക്കുകയോ ചെയ്യാനുള്ള സാധ്യതയും ഉണ്ട് . അങ്ങനെ വന്നാൽ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നീ പിബി അംഗങ്ങളിൽ ഒരാൾക്കു സെക്രട്ടറിയുടെ ചുമതല കൈമാറാം.
പിബിയിൽ നിന്ന് ഇവരെ പരിഗണിക്കേണ്ടെന്നു തീരുമാനിച്ചാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനോ എം.വി. ഗോവിന്ദനോ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ എത്തുക.
from mangalam.com https://ift.tt/3p1Ltob
via IFTTT
No comments:
Post a Comment