ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ തീപടര്‍ന്നു, ഗുരുതരമായി പൊള്ളലേറ്റ നവവരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 26, 2020

ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ തീപടര്‍ന്നു, ഗുരുതരമായി പൊള്ളലേറ്റ നവവരന്‍ മരിച്ചു

സെബിൻ എബ്രാഹം രാമപുരം : സിലിൻഡറിൽനിന്ന് പാചകവാതകചോർച്ചയുണ്ടായതിനെത്തുടർന്ന് വിറകടുപ്പിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗാന്ധിപുരം വെട്ടുവയലിൽ സെബിൻ എബ്രാഹം (29) മരിച്ചു. കഴിഞ്ഞ 18-നായിരുന്നു അപകടം. വിവാഹം നടന്നിട്ട് ഒരു മാസം പൂർത്തിയാകുന്ന ദിവസത്തിലായിരുന്നു മരണം. സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പുതിയ പാചക വാതക സിലിൻഡറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോർച്ച പരിഹരിക്കുവാൻ ശ്രമിക്കുമ്പോൾ തൊട്ടടുത്ത വിറകടുപ്പിൽനിന്ന് തീപടരുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. സെബിന് എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തു. സെബിൻ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിൽ അസിസ്റ്റന്റ് മാനേജരായിരുന്നു. ഭാര്യ: ദിയ


from mathrubhumi.latestnews.rssfeed https://ift.tt/3maKMXL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages