'ബാബ കാ ധാബ'യുടെ പേരില്‍ സംഭാവന അടിച്ചുമാറ്റി; യൂട്യൂബര്‍ക്കെതിരെ പോലീസില്‍ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

'ബാബ കാ ധാബ'യുടെ പേരില്‍ സംഭാവന അടിച്ചുമാറ്റി; യൂട്യൂബര്‍ക്കെതിരെ പോലീസില്‍ പരാതി

ന്യൂഡൽഹി: കോവിഡ് തങ്ങളുടെ ജീവിതം തകർത്തുവെന്നും ജീവിക്കാൻ വഴിയില്ലെന്നും പൊട്ടിക്കരഞ്ഞതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത വൃദ്ധ ദമ്പതികളെ ആരും മറന്നുകാണില്ല. വീഡിയോയിലൂടെ തങ്ങളുടെ ദുരിതം സമൂഹത്തിന് മുന്നിലെത്തിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലാക്കിയ യൂട്യൂബർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ഈ വൃദ്ധ ദമ്പതികൾ. ഡൽഹിയിലെ മാളവ്യ നഗറിൽ ബാബ കാ ദാബ എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന 80-കാരനായ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബർ ഗൗരവ് വാസനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തങ്ങൾക്ക് സംഭാവനയെന്ന പേരിൽ ഗൗരവ് വാസൻ ഓൺലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസൻ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നൽകി സംഭാവന സ്വീകരിച്ചുവെന്ന് കാന്ത പ്രസാദ് പരാതിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവൻ തനിക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മാളവ്യ നഗർ പോലീസ് അറിയിച്ചു. സംഭവം അന്വേഷിക്കുകയാണ്, കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മണിക്കൂറുകൾ കച്ചവടം ചെയ്തിട്ടും അമ്പതു രൂപയാണ് തനിക്ക് ലഭിച്ചതെന്നു പറയുന്ന എൺപതുകാരനായ കാന്താപ്രസാദിന്റെ വീഡിയോ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കടയിൽ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. Content Highlights:Baba Ka Dhaba" Owner Files Complaint Against YouTuber For Misappropriating Donations-Police


from mathrubhumi.latestnews.rssfeed https://ift.tt/35YygnD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages