തിരിച്ചടി നല്‍കി സൈന്യം; പിന്‍പോയിന്റ് സ്‌ട്രൈക്കില്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 19, 2020

തിരിച്ചടി നല്‍കി സൈന്യം; പിന്‍പോയിന്റ് സ്‌ട്രൈക്കില്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തു

ശ്രീനഗർ : അതിർത്തി കടന്ന് തീവ്രവാദികൾ ഇന്ത്യയിലേക്കെത്തുന്നതിന് മറുപടിയായി പാക് അധീന കശ്മീരിലെ തീവ്രവാദ സങ്കേതങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം. കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ അശ്രാന്ത പരിശ്രമത്തിനുള്ള ചുട്ട മറുപടിയാണ് ആക്രമത്തിലൂടെ ഇന്ത്യൻ സൈന്യം നൽകിയത്. പാക് അധീന കശ്മീരിലെ ടെറർ ലോഞ്ച് പാഡുകളിൽ സൈന്യം പിൻ പോയിന്റ് സ്ട്രൈക് ആണ്നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖയിൽ വ്യാഴാഴ്ച വെടിവെപ്പും വെടിനിർത്തൽ ലംഘനവും ഉണ്ടായിട്ടില്ലെന്ന് കരസേന അറിയിച്ചു. ആഗോള തീവ്രവാദ വിരുദ്ധ സേനയായഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) വിമർശനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ജമ്മു കശ്മീരിൽ അശാന്തി പടർത്താനുള്ള പാകിസ്താൻ ശ്രമം. നവംബർ 13 ന് നടന്ന വെടിനിർത്തൽ ലംഘനത്തിനുള്ള തിരിച്ചടിയാണ് വ്യാഴാഴ്ച സൈന്യം തിരിച്ചടി നൽകിയതെന്നാണ് കരസേനാ റിപ്പോർട്ടുകൾ. വടക്കൻ കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നാല് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടിയിൽ എട്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിർത്തിയിൽ സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താൻ നടത്തി വരുന്നുണ്ട്. content highlights:Armys "Pinpoint Strikes" At Terror Launch Pads In PoK


from mathrubhumi.latestnews.rssfeed https://ift.tt/3lIHlHE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages